SEARCH


Manathana Kali Theyyam - മണത്തണ കാളി തെയ്യം

Manathana Kali Theyyam - മണത്തണ കാളി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Manathana Kali Theyyam - മണത്തണ കാളി തെയ്യം

മടപ്പുരകളിൽ കെട്ടിയാടപ്പെടുന്ന ശക്തിസ്വരൂപിണിയായ ഒരു ദേവതയാണ് മണത്തണ കാളി തെയ്യം. മിക്ക അമ്മദൈവങ്ങൾക്കും പിന്നിലുള്ളത് കാളീ സങ്കല്പങ്ങളാണ്. കാളി ഭൂജാതയായത് ശ്രീ പരമേശ്വരന്റെ തൃക്കണ്ണിലാണ് എന്നാണ് ഐതിഹ്യം. അസുരകുലാന്തകിമാരായ കാളിയും ചാമുണ്ഡിയും രണദേവതമാരാണ്. ദേവാസുര യുദ്ധത്തിൽ പങ്കെടുത്ത ദേവതമാർക്ക്‌ പുറമെ ഭൂമിയിൽ ദുഷ്ട നിഗ്രഹണാർത്ഥമായും മറ്റും പടപൊരുതുകയും പടയ്ക്ക് സഹായിക്കുകയും ചെയ്ത ദേവതമാർ തെയ്യങ്ങളായി ക്ഷേത്രങ്ങളിൽ കെട്ടിയാടപ്പെടുന്നുണ്ട്. മറ്റുധർമ്മങ്ങളുണ്ടെങ്കിലും യുദ്ധധർമ്മം അവരിൽ മുന്തി നിൽക്കുന്നുവെന്നാണ് പറയപ്പെടുന്നത്. കാളിയുടെ ജന്മത്തിനിടയായ കഥ ദാരികാസുരനുമായി ബന്ധപ്പെട്ടതാണ്.ബ്രാഹ്മാവിനെ തപസ്സുചെയ്ത് നേടിയ വരം പ്രകാരം ഒരു പുരുഷനും ദാരികനെ വധിക്കാൻ പറ്റില്ല അതുകൊണ്ടു തന്നെ ഈ അസുരൻ കൂടുതൽ ക്രൂരനും അഹങ്കാരിയുമായി മാറി ദേവന്മാരെയും മഹാമുനിമാരെയും വേദനിപ്പിക്കാനും അപഹസിക്കാനും ദ്രോഹിക്കാനും തുടങ്ങി, തുടർന്ന് ദേവൻമാർ പരമശിവനെ അഭയം പ്രാപിച്ചു. പരമശിവൻ തൃക്കണ്ണിൽ നിന്നും കളിയെ സൃഷ്ടിച്ചു ദാരികനെ വധിക്കാൻ പതിനെട്ടായുധവും വാഹനമായി ആദികൈലാസ വേതാളത്തെയും കൊടുത്തു. കാളിയും അസുരനുമായി പൊരിഞ്ഞ യുദ്ധം നടന്നു. ഏഴു രാവും പകലും നീണ്ടയുദ്ധം. ഒന്നാം മണിമാടം കിഴിഞ്ഞ ദാരികന് ഒരാനയുടെ ബലം കുറഞ്ഞു. ഇങ്ങനെ ഏഴാം മണിമാടം കിഴിഞ്ഞ ദാരികന്റെ ബലവീര്യമെല്ലാം കുറഞ്ഞുപോയി. ഒടുവിൽ എട്ടാം ദിവസം തൃസന്ധ്യാനേരത്ത് വേതാളത്തിന്റെ നാവിന്മേൽ ഉരച്ചു കരം കൊണ്ട് കീറി കാളി ദാരികന്റെ രക്തം കുടിച്ചു. ദാരികവധം കഴിഞ്ഞിട്ടും കാളിയുടെ കലി അടങ്ങിയില്ലത്രെ. തുടർന്ന് പരമശിവൻ കാളിയെ ശാന്തയാക്കി ഭൂമിയിലേക്ക് പറഞ്ഞയച്ചുവെന്നാണ് ഐതിഹ്യം. നിടുമ്പ്രം മടപ്പുര സന്നിധാനത്തിൽ വിശുദ്ധവൃക്ഷലതാദികൾ പടർന്നു പന്തലിച്ച വടക്കെ സോപാനത്തിലാണ് ദേവിയുടെ ആ സ്ഥാനം. ഭക്തന്മാര്ക്ക് അഭീഷ്ടസിദ്ധി നേടിക്കൊടുക്കുന്ന ദേവതയാണ് ശക്തിസ്വരൂപിണിയായ അമ്മ മണത്തണ കാളി.

മണത്തണ പോതി എന്നും ഈ തെയ്യം അറിയപ്പെടുന്നു

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848